• 10:00 AM - 4:30 PM Mon - Fri
  • +91 497 2873825
  • Muttam, P.O Vengara, Kannur, Kerala
class
  • Admin
  • | 23 Dec, 2022

വെങ്ങര മാപ്പിള യു.പി. സ്കൂളിൽ നിന്നും ഈ അധ്യയന വർഷം ഉപജില്ലാ - ജില്ലാ കലോൽസവത്തിലും ഉപജില്ലാ കായിക മേളയിലും പങ്കെടുത്ത് മികവ് തെളിയിച്ച 53 പ്രതിഭകളെ, അൽഅമീൻ യൂത്ത് കൗൺസിൽ വക ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് കെ. ലത്തീഫിൻ്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ കെ. ഹാരിസ് സ്വാഗതം ആശംസിച്ചു. അൽ-അമീൻ യൂത്ത് കൗൺസിൽ പ്രതിനിധികളായ അറഫാത്ത് കെ, മൂസാൻ എം.കെ, മുത്തലിബ് എം.കെ., ജലീൽ ഇ.എൻ ,അഹമദ് ഗഫാർ, ഇബ്രാഹിം എം.കെ., ഉമർ ഫാറൂഖ് എം.കെ എന്നിവർ ഉപഹാരങ്ങൾ വിതരണം നടത്തി. സീനിയർ അസിസ്റ്റൻ്റ് ടി.കെ. അബ്ദുറഹ്മാൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.