കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് വെങ്ങര മാപ്പിള യു.പി.സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. കണ്ണൂരില്‍ വെച്ച് നടന്ന പരിപാടിയില്‍ വിവിധ മത്സരങ്ങളിലായി കുട്ടികള്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. യു.പി അറബി വിഭാഗം മോണോആക്‌ടില്‍ നഷ്‌വ നദീര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. യു.പി അറബിക് ഗദ്യവായനയില്‍ ആര്‍.കദീജയും, യു.പി അറബിക് വിഭാഗം ഖുറാന്‍ പാരായണത്തില്‍ എന്‍.കെ മുഹമ്മദും എ ഗ്രേഡ് കരസ്ഥമാക്കി. യു.പി ജനറല്‍ വിഭാഗം തമിള്‍ പദ്യത്തില്‍ കെ മുര്‍ഷിദ ബി ഗ്രേഡ് നേടി. സ്‌കൂളിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിച്ച അഭിമാനതാരങ്ങൾക്ക് അഭിനന്ദനങ്ങൾ.