• 10:00 AM - 4:30 PM Mon - Fri
  • +91 497 2873825
  • Muttam, P.O Vengara, Kannur, Kerala
class
  • Admin
  • | 25 Nov, 2022

ലോകകപ്പ് ഫുട്ബോളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെങ്ങര മാപ്പിള യുപി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ കിക്ക് മത്സരം സംഘടിപ്പിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ കായിക താരവും കേരളോത്സവ അത് ലറ്റിക്സ് മത്സര വിജയിയുമായ സഹദ് മുട്ടം പരിപാടി ഉദ്ഘാടനം ചെയ്തു. ഒന്നുമുതൽ ഏഴു വരെയുള്ള 700 ഓളം കുട്ടികൾക്കായി, പ്രത്യേകം തയ്യാറാക്കിയ ഏഴ് ഗോൾ പോസ്റ്റുകളിൽ കുട്ടികളും അധ്യാപകരും ഫുട്ബോൾ കിക്ക് നടത്തി. പി. ടി. എ വൈസ് പ്രസിഡണ്ട് അബ്ദുല്ലത്തീഫ്, ഹെഡ്മാസ്റ്റർ ഹാരിസ് മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.