വായനയുടേയും എഴുത്തിൻ്റേയും സർഗ്ഗാത്മക ലോകത്തേക്ക് കുട്ടികളോടൊപ്പം രക്ഷിതാക്കളെയും സന്നദ്ധരാക്കുന്നതിനായി നടന്നു കൊണ്ടിരിക്കുന്ന വായനചങ്ങാത്തം പരിപാടിയുടെ തുടർപ്രവർത്തനമായ 'വീട്ടുമുറ്റ വായനാസദസ്' 24. 11.2022, വ്യാഴാഴ്ച വൈകീട്ട് നെക്കീബസാറിൽ, ശ്രീ .എം .കെ ബീരാൻ ഹാജിയുടെ (സന ഷെറിൻ 6 ഡി) വീട്ടുമുറ്റത്ത് സംഘടിപ്പിച്ചു.മുഹമ്മദ്.എൻ .കെ സ്വാഗതം പറഞ്ഞു. ഹാരിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ശ്രീ.എം.കെ.ബീരാൻ ഹാജി പരിപാടിയുടെ ഓപചാരിക ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് തൻ്റെ വായനാനുഭവങ്ങൾ പങ്കുവച്ചു.ബിന്ദു ടീച്ചർ വിഷയാവതരണം നടത്തി.സുജാത ടീച്ചർ, രക്ഷിതാക്കളായ ഷാനിബ.കെ, ഹഫ്സത്ത് എസ്.കെ, അസീറ, സാഹിദ എന്നിവരും പരിപാടിയിൽ പങ്കെടുത്ത കുട്ടികളും അവരുടെ വായനാനുഭവങ്ങൾ പങ്കുവച്ചു മെഹറ ഫാത്തിമ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു ..മാതൃവായനയ്ക്കായി സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ കൈമാറി.സ്കൂൾ ലൈബ്രറിയിലേക്ക് രക്ഷിതാക്കൾ സംഭാവന ചെയ്യുന്ന പുസ്തകങ്ങൾ ചടങ്ങിൽ വച്ച് ഹെഡ്മാസ്റ്റർ സ്വീകരിച്ചു. കുട്ടികളുടെ കവിതാലാപനവും നടന്നു. മറ്റു പരിപാടികളിൽ നിന്നും വ്യത്യസ്തമായി നടത്തിയ ഈ വീട്ടുമുറ്റ വായനാ സദസ്സ് രക്ഷിതാക്കൾ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു.