മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള സന്ദേശമുയർത്തി പിടിച്ചുകൊണ്ട് വെങ്ങര മാപ്പിള യു.പി.സ്കൂൾ ജനജാഗ്രതാ സമിതി സൈക്കിൾ - ബൈക്ക് റാലി സംഘടിപ്പിച്ചു. പഴയങ്ങാടി ഇൻസ്പെക്ടർ ഓഫ് പോലിസ് ടി.എൻ സന്തോഷ് കുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് വി.കെ നദീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ കെ ഹാരിസ് സ്വാഗതം പറഞ്ഞു. വിദ്യാലയത്തിൽ നിന്നും തുടങ്ങി കക്കാടപ്പുറം - വെങ്ങര-നെക്കി സ്ട്രീറ്റ് - വെള്ളച്ചാൽ - YMCA മുട്ടം വഴി റാലി സ്കൂളിൽ സമാപിച്ചു. ജാഗ്രതാസമിതി അംഗങ്ങളും രക്ഷിതാക്കളും നാട്ടുകാരും റാലിയിൽ പങ്കാളികളായി. കെ ടി സാജിദ്, കെ വി സുമേഷ്, വി പി കുഞ്ഞബ്ദുള്ള, കെ പി സുജാത, സി വി ബിന്ദു, കെ അബ്ദുൽ ലത്തീഫ്, എസ്. യു റഫീഖ്, എൻ കെ അബ്ദുള്ള ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.