മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൻ്റെ ഭാഗമായി മുട്ടം, വെങ്ങര മാപ്പിള യുപി സ്കൂളിൽ ജനജാഗ്രതാസമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ .അബ്ദുൾ ലത്തീഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ഹാരിസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. നാടകകൃത്ത് ഇബ്രാഹിം വെങ്ങര ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ആയിഷാബി ഒടിയിൽ ആശംസകൾ നേർന്നു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.ടി സാജിദ് മാസ്റ്റർ പദ്ധതി വിശദീകരിച്ചു. പാപ്പിനിശ്ശേരി എക്സൈസ് റേഞ്ച്-സിവിൽ എക്സൈസ് ഓഫീസർ ജൂന ബിനു ക്ലാസ്സ് കൈകാര്യം ചെയ്തു. ശ്രീ മുസ്തഫ എസ്.കെ, ശ്രീ. ബീരാൻ എം. കെ ശ്രീ.വി.പി.മുഹമ്മദലി മാസ്റ്റർ, ശ്രീ.എം.വി. മുഹമ്മദ് നജീബ്, ശ്രീ.ബി.എസ്.മഹ്‌മൂദ്, ശ്രീ.എം. ഷാദുലി, ശ്രീ.റിയാസ്.കെ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. വെങ്ങര മാപ്പിള യു.പി.സ്കൂൾ പി.ടി.എ പ്രസിഡണ്ട് വി.കെ നദീർ ചെയർമാനായും സ്കൂൾ ഹെഡ്മാസ്റ്റർ ഹാരിസ് കൺവീനറായും 50 അംഗ ജനജാഗ്രതാ സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ആദ്യഘട്ട പ്രവർത്തനമെന്ന നിലയിൽ വെങ്ങര- മുട്ടം പ്രദേശത്തെ കടകളിൽ ബോധവൽക്കരണ നോട്ടീസുകൾ നൽകാനും, ഒക്ടോബർ 28 ന് വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് ബൈക്ക് - സൈക്കിൾ റാലി നടത്താനും, നവംബർ ഒന്നിന് സ്കൂൾ കേന്ദ്രീകരിച്ച് മനുഷ്യചങ്ങല നിർമ്മിച്ച് മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുക്കാനും തീരുമാനമായി.