ലഹരി മാഫിയക്ക് താക്കീത് നൽകിക്കൊണ്ട് ഒരു ജനതയൊന്നാകെ തെരുവീഥികളിൽ അണിചേർന്നു നിന്നപ്പോൾ, വെങ്ങര മാപ്പിള യു.പി.സ്കൂൾ ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടത്തിയ മനുഷ്യച്ചങ്ങല ഒരു ചരിത്രസംഭവ മായി മാറി. മുട്ടം അങ്ങാടിയിൽ നിന്ന് തുടങ്ങി കക്കാടപ്പുറം ജംഗ്ഷനും കടന്ന് മുന്നോട്ടു നീങ്ങിയ ചങ്ങലയിൽ ആയിരങ്ങൾ അണിചേർന്നു. വെങ്ങര മാപ്പിള യുപി സ്കൂളിലെ 700ലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും, നാട്ടുകാരും ജാഗ്രത സമിതി അംഗങ്ങളും, വിവിധ ക്ലബ്ബ് പ്രവർത്തകരും, വ്യാപാരി സുഹൃത്തുക്കളും, ബാങ്ക് ജീവനക്കാരും, ആരോഗ്യ പ്രവർത്തകരും, ഓട്ടോതൊഴിലാളികളും എന്നു വേണ്ട നാടിൻ്റെ നാനാ തുറകളിലുമുള്ളവർ ചങ്ങലയിലെ കണ്ണികളായി മാറി.
ജാഗ്രതാസമിതി പ്രവർത്തകർ രാവിലെ 10 മണി മുതൽ നാട്ടിലെ കടകളിലും സ്ഥാപനങ്ങളിലും ആശുപത്രികളിലും മറ്റും കയറിയിറങ്ങുകയും, ലഹരി വിരുദ്ധ സന്ദേശം കൈമാറുകയും മനുഷ്യചങ്ങലയിൽ അണി ചേരാനുള്ള സ്ക്വാഡ് പ്രവർത്തനം നടത്തുകയും ചെയ്തു. തുടർന്ന് സിദ്ധിഖുൽ അക്ബറിന്റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടു കൂടി പരിപാടിയുടെ അനൗൺസ്മെൻറ് ആരംഭിച്ചു. സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഒപ്പുമരത്തിൽ കുഞ്ഞുങ്ങളുടെ നിറം ചേർത്ത കൈകൾ ചേർത്തുവച്ചപ്പോൾ ലഹരി മാഫിയക്കെതിരെയുള്ള പ്രതിഷേധ മരമായി അത് മാറി. ലിംഗ രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഒപ്പുമരത്തിന് ചുറ്റും ഒപ്പുകൾ ചേർത്തു വച്ചു. കൃത്യം രണ്ടുമണിക്ക് തന്നെ നേരത്തെ തയ്യാറാക്കിയ പോസ്റ്ററുകൾ നെഞ്ചിൽ ചേർത്ത് വച്ച് കുട്ടികൾ റോഡരികിൽ തയ്യാറായിരുന്നു. തുടർന്ന് അഞ്ചു കേന്ദ്രങ്ങളിലായി മൈക്ക് സെറ്റുകൾ ക്രമീകരിക്കുകയും 2.45 ഓടുകൂടി സിദ്ധിഖുൽ അക്ബർ .വി. പി മുഹമ്മദലി മാസ്റ്റർ, എസ്.എൽ.പി മൊയ്തീൻ കുഞ്ഞി, എസ്.യു.റഫീഖ്,ബി എസ്.മഹമൂദ് എന്നിവരുടെ നേതൃത്വത്തിൽ ജാഗ്രതാസമിതിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ആബിദ ടീച്ചർ, വാർഡ് മെമ്പർമാരായ സുഫൈജത്ത്, ആയിഷബി ഒടിയിൽ , ആബിദ കെ.വി,ബീരാൻ എം.കെ, മൊയ്നുദ്ദീൻ എസ്.എ.പി, ആലിക്കുഞ്ഞി,എം.വി.നാസർ , K. ഹംസകുട്ടി, എം ശാദുലി , എം മുസ്തഫ, എസ്.കെ.മുസ്തഫ, K.V ഇബ്രാഹിം , എം ഇബ്രാഹിം,
കെ നസീബ്. M ഹുസൈനാർ, ഇസ്മയിൽ.കെ, മൊയ്തീൻ കുഞ്ഞി കെ, എസ്.എച്ച് ഇസ്മായിൽ, റിയാസ് കെ , അഷ്റഫ് സി തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് കൃത്യം മൂന്നു മണിക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികളും ജനങ്ങളും ഏറ്റുചൊല്ലി. 20 കേന്ദ്രങ്ങളിലായി തയ്യാറാക്കിയ പ്രതീകാത്മക ലഹരി മരുന്ന് കത്തിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ശേഷം രണ്ടു കേന്ദ്രങ്ങളിൽ നിന്നും മുഴുവൻ ജനങ്ങളും ജാഥയായി സ്കൂൾ അങ്കണത്തിലേക്ക് മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രവേശിച്ചു. പി.ടി.എ യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ദാഹജലം കുട്ടികൾക്ക് വിതരണം ചെയ്തു.അബ്ദുൾ ജലീൽ എസ്.യു, ഷരീഫ് എസ്.എച്ച്, മദർ പി. ടി.എ അംഗങ്ങൾ നേതൃത്വം നൽകി. തുടർന്ന് പരിപാടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എൻ.കെ അബ്ദുള്ള ഹാജി, മുഹമ്മദലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. എസ്.യു റഫീഖ് നന്ദി പ്രകാശിപ്പിച്ചു.
കേവലം രണ്ടുദിവസത്തെ മാത്രം ആസൂത്രണത്തിൽ ഈ മനുഷ്യച്ചങ്ങല ഏറ്റവും മികവുറ്റ ഒരു പരിപാടിയാക്കി മാറ്റാൻ നമുക്ക് സാധിച്ചത് പേരെടുത്ത് പറയാത്ത നിരവധി പേരുടെ അക്ഷീണപ്രയത്നം കൊണ്ട് കൂടിയാണ്. ഇന്നലെ രാത്രി മുതൽ ജാഗ്രതാ സമിതി ചെയർമാനും പി.ടി.എ പ്രസിഡണ്ടുമായ നദീർ വി.കെ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി കൂടെയുണ്ടായിരുന്നു. ഡോ. ഉമർ ഫാറൂഖ് വീഡിയൊ സന്ദേശത്തിലൂടെ പ്രചരണ പരിപാടിക്കൊപ്പം ചേർന്നു. സഫ് വ യുടെ മൈക് ഹക്കീം ഹാജി എത്തിച്ചു തന്നു. ലീഗ് ഓഫീസിലെ മൈക്കുകൾ പ്രവർത്തകർ സ്നേഹപൂർവ്വം വിട്ടുതന്നു. പി.ടി.എ വൈസ് പ്രസിഡണ്ട് ലത്തീഫ് .കെ കൺവീനർ ഹാരിസ് മാസ്റ്റർ, വിവിധ ക്ലബ് പ്രവർത്തകർ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ വിവിധ വ്യക്തിത്വങ്ങൾ പി.ടി.എ ,മദർ പി.ടി. എ അംഗങ്ങൾ, അധ്യാപകർ, എല്ലാവരും കൈ മെയ് മറന്നു ഒത്തുചേർന്നപ്പോൾ ഈ മനുഷ്യമഹാ ശൃംഖല വൻ വിജയമാക്കി മാറ്റാൻ നമുക്ക് സാധിച്ചു. മയക്കുമരുന്നിനെതിരെ ജന ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. ലഹരി മാഫിയയ്ക്കെതിരെയുള്ള പോരാട്ടത്തിൽ തുടർന്നും സമിതിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുക തന്നെ ചെയ്യും. പരിപാടി വൻവിജയമാക്കിയ പ്രിയപ്പെട്ടവർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.