ഓര്‍ക്കാം ചില ഗാന്ധി വചനങ്ങള്‍..
ഇന്ന് ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമാണ്. രാജ്യാന്തര അഹിംസാ ദിനമായാണ് ഐക്യരാഷ്ട്ര സഭ ഗാന്ധിജയന്തി ദിനം 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. അഹിംസയിലൂന്നിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മഹത്തായ ആത്മാവ് എന്നര്‍ത്ഥം വരുന്ന മഹാത്മാ, അച്ഛന്‍ എന്നര്‍ത്ഥം വരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങള്‍ ജനഹൃദയങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാള്‍ ദാര്‍ശനികനായാണ് ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നത്. അഹിംസയിലൂടെയും സത്യാഗ്രഹത്തിലൂടെയുമാണ് അദ്ദേഹം ഭാരതത്തെ സ്വതന്ത്രമാക്കിയത്.
ജീവിതകാലം മുഴുവന്‍ ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു ഗാന്ധിജി. ആശ്രമം സ്ഥാപിച്ച് അവിടെ ഏറെ ലളിതമായ ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവത്തകര്‍ക്കു മാതൃകയായി. സ്വയം നൂല്‍ നൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു. സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കിമാറ്റി. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ആഗോള തലത്തില്‍ ഒട്ടേറെ പൗരാവകാശ പ്രവത്തകരെ സ്വാധീനിച്ചിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, സ്റ്റീവ് ബികോ, നെല്‍സണ്‍ മണ്ടേല, ഓങ് സാന്‍ സൂ കിഎന്നിവര്‍ ഗാന്ധിയന്‍ ആശയങ്ങള്‍സ്വാംശീകരിച്ചവരില്‍പെടുന്നു.
ഗാന്ധിജയന്തി ദിനത്തില്‍ അദ്ദേഹത്തിന്റെ ചില മഹത് വചനങ്ങള്‍ ഓര്‍ക്കാം.
എന്റെ ജീവിതമാണ് എന്റെ സന്ദേശം
പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
സത്യം ദൈവമാണ്
ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണു. എന്തന്നാല്‍ അത് വെറും നൈമിഷികം മാത്രം
എന്റെ അനുവാദമില്ലാതെ ആര്‍ക്കും എന്നെ വേദനിപ്പിക്കാന്‍ കഴിയില്ല
ദുര്‍ബലര്‍ക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ല, ക്ഷമിക്കുക എന്നത് ശക്തരുടെ ഗുണമാണ്
തെറ്റുകള്‍ വരുത്താനുള്ള സ്വാതന്ത്ര്യം അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ സ്വാതന്ത്യത്തിന് വിലയില്ല
ലോകത്തില്‍ യഥാര്‍ത്ഥ സമാധാനം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കുട്ടികളില്‍ നിന്ന് ആരംഭിക്കുക
സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല മാര്‍ഗം മറ്റുള്ളവരുടെ സേവനത്തില്‍ സ്വയം നഷ്ടപ്പെടുക എന്നതാണ്
ഏറ്റവും മാന്യമായ രീതിയില്‍ ലോകത്തെ വിറപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയും
ഒരാളുടെ ലക്ഷ്യത്തിലെത്താനുള്ള ശ്രമത്തെ ആശ്രയിച്ചാണ് മഹത്വം, മറിച്ച് അതില്‍ എത്തിച്ചേരുന്നതിലല്ല
പാപത്തെ വെറുക്കുക പാപിയെ സ്‌നേഹിക്കുക
കണ്ണിന് കണ്ണ് എന്നാണെങ്കില്‍ ലോകം അന്ധതയിലാണ്ടു പോകും
ഇന്നു ചെയ്യുന്ന പ്രവര്‍ത്തിയെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി
സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത
നിങ്ങളുടെ വിശ്വാസങ്ങള്‍ നിങ്ങളൂടെ ചിന്തകളാവുന്നു.ചിന്തകള്‍ വാക്കുകളും, വാക്കുകള്‍ പ്രവര്‍ത്തികളും, പ്രവര്‍ത്തികള്‍ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്
ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം
ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങള്‍
കോപം അഗ്‌നി പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ
സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവന്‍ സത്യമാക്കി തീര്‍ക്കണം
പ്രാര്‍ഥനാനിരതനായ ഒരു മനുഷ്യന്‍ തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലര്‍ത്തും
ഞാന്‍ ഒരു പടയാളിയാണ്. സമാധാനത്തിന്റെ പടയാളി
സത്യം ആണ് എന്റ ദൈവം .ഞാന്‍ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഞാന്‍ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു