• 10:00 AM - 4:30 PM Mon - Fri
  • +91 497 2873825
  • Muttam, P.O Vengara, Kannur, Kerala
class
  • Admin
  • | 14 Nov, 2022

സ്‌കൂള്‍ പാഠ്യ പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കരട് രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി, മുട്ടം വെങ്ങര മാപിള യു.പി സ്ക്കൂളിൽ നടന്ന പ്രാദേശിക തല സമൂഹ്യ ചർച്ച ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. രാവിലെ പത്ത് മണിക്ക് ആരംഭിച്ച സെമിനാറില്‍ നൂറിലധികം രക്ഷിതാക്കള്‍ പങ്കെടുത്തു. വിദ്യാഭ്യാസ പരിഷ്കരണ പദ്ധതി ജനങ്ങൾക്ക് മുമ്പാകെ അഭിപ്രായ സ്വരൂപണത്തിന് വെക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് വി.കെ നദീറിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍, പ്രധാനാധ്യാപകന്‍ കെ. ഹാരിസ് മാസ്‌റ്റര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എസ്.കെ.ആബിദ ടീച്ചര്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. അധ്യാപകരേയും രക്ഷിതാക്കളേയും ഉള്‍‌പെടുത്തി കൊണ്ട് എട്ട് ഗ്രൂപുകളിലായി 26 ഫോക്കസ് മേഖലയില്‍ കോര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ക്രിയാത്മകവും വൈവിധ്യവുമാര്‍ന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വന്നു. തുടര്‍ന്ന്, ഓരോ ഗ്രൂപിന്റെയും പ്രതിനിധികള്‍ അവരുടെ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്ന നിര്‍ദ്ദേശങ്ങള്‍ സദസ്സിനു മുമ്പാകെ അവതരിപ്പിച്ചതിനു ശേഷം, പ്രോഗ്രാം കോര്‍ഡിനേറ്ററെ ഏല്‍‌പിച്ചു. ടി.കെ.അബ്‌ദുറഹ്‌മാന്‍ മാസ്‌റ്റര്‍ ഗ്രൂപ് ചര്‍ച്ചകള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ക്രോഡീകരിക്കുകയും ചെയ്‌തു. സാജിദ് മാസ്റ്റർ, കുഞ്ഞബ്ദുള്ള മാസ്റ്റർ , സുജാത ടീച്ചർ , നസ്റീന ടീച്ചർ ,വഹീദ ടീച്ചർ,സാജിദ ടീച്ചർ ,അതുല്യ ടീച്ചർ തുടങ്ങിയവർ ചർച്ചകൾ ക്രോഡീകരിച്ച് സംസാരിച്ചു. പരിപാടിയില്‍ ആദ്യാവസാനം പങ്കെടുത്ത ഉമ്മമാരുടെ സാന്നിധ്യം പ്രത്യേകം അഭിനന്ദനാര്‍‌ഹമാണ്. മുട്ടം മുസ്ലീം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എന്‍.കെ.അബ്ദുല്ല ഹാജി, ട്രഷറര്‍ മൊയ്തീന്‍കുഞ്ഞി ഹാജി, മാടായി ഗ്രമപഞ്ചായത്ത് മെമ്പര്‍ ആയിഷാബി ഒടിയില്‍, എസ്.എല്‍.പി. മൊയ്ദീന്‍, എം.കെ.ബീരാന്‍ഹാജി, കെ.സി. സലാം ഹാജി, എം.ശാദുലി , ആബിദ കെ.വി., കെ.അബ്ദുല്ലത്തീഫ്, റഫീഖ് എസ്.യു. ബി.എസ്.മഹ്മൂദ്, കെ.ഹംസക്കുട്ടി, കെ.സി.ഇബ്റാഹീം,മുസ്തഫ എം., സിദ്ധീഖുല്‍ അക്ബര്‍, നാസര്‍ എം.വി, എം.കെ കമറുദ്ദീൻ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വംനല്‍കി. ഉച്ചക്ക് 2 മണിയോടെ അവസാനിച്ച പരിപാടിയില്‍ കെ.വി.സുമേഷ് മാസ്റ്റര്‍ നന്ദി പ്രകാശനം നടത്തി.